ചെന്നൈ: ശിവകാശിയിൽ പടക്ക നിർമാണശാലകളിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. ജീവനക്കാർ പടക്കം പൊട്ടിച്ച് പരിശോധിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി റിപ്പോർട്ട് വന്നിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ടാണ് തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിലുള്ള കിച്ചനായകംപട്ടി, രംഗപാളയം എന്നീ സ്ഥലങ്ങളിലെ രണ്ടു പടക്ക നിർമാണശാലകളിൽ സ്ഫോടനമുണ്ടായത്. രംഗപാളയത്ത് 12പേരും കിച്ചനായകംപട്ടിയിൽ ഒരാളുമാണ് മരിച്ചത്.
മരിച്ചവരിൽ ഏഴ് പേരും സ്ത്രീകളാണ്. പരിക്കേറ്റവരിൽ മൂന്നു പേരുടെ നില ഗുരുതരാവസ്ഥയിലാണ്. ദീപാവലി വിൽപനയ്ക്കായി ഒട്ടേറെ പടക്ക ഉത്പന്നങ്ങളുടെ സ്റ്റോക്ക് ഗോഡൗണിലുണ്ടായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.സമീപത്തെ കടകളിലേക്കും തീ പടർന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. അഗ്നിശമന സേനയുടെ നേതൃത്വത്തിൽ ഗോഡൗണിലെ തീയണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണ്. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ തമിഴ്നാട്ടിൽ അഞ്ച് പടക്ക നിർമാണശാലകളിലാണ് അപകടമുണ്ടായത്.
#WATCH | Tamil Nadu: An explosion took place at a firecracker manufacturing factory near Sivakasi in Virudhunagar district, fire extinguisher reaches the spot: Fire and Rescue department pic.twitter.com/CqE1kCAJ3S— ANI (@ANI) October 17, 2023