മുംബൈ : മഹാരാഷ്ട്രയിലെ അകോളയിലുണ്ടായ വാഹനാപകടത്തിൽ മുൻ എംഎൽഎ ഉൾപ്പടെ രണ്ടുപേർ മരിച്ചു. തുക്കാറാം ബിഡ്കർ (73), രാജ്ദത്ത മങ്കർ (48) എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ പിക്ക്അപ്പ് ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായ മുൻ എംഎൽഎതുക്കാറാം ബിഡ്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
സംഭവത്തിൽ പിക്ക്അപ്പ് വാഹനത്തിന്റെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. 2004 മുതൽ 2009 വരെ എൻസിപി എംഎൽഎയായിരുന്നു തുക്കാറാം. വിദർഭ വികസന കോർപ്പറേഷന്റെ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.