ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനും സ്പിൻ ഇതിഹാസവുമായ ബിഷൻസിംഗ് ബേദി അന്തരിച്ചു. 77 വയസായിരുന്നു.22 മത്സരങ്ങളിൽ ഇന്ത്യൻ നായകനായിരുന്നു. പന്ത്രണ്ട് വർഷത്തെ കരിയറിൽ ഇന്ത്യയ്ക്കായി 67 ടെസ്റ്റുകളും 10 ഏകദിനങ്ങളും ബേദി കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 266 വിക്കറ്റുകളും ഏകദിനത്തിൽ ഏഴു വിക്കറ്റുമാണ് അദ്ദേഹം വീഴ്ത്തിയത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും മികച്ച ഇടംകൈയൻ സ്പിന്നർ എന്ന് ബേദിയെ വിശേഷിപ്പിക്കാം. ഏരപ്പള്ളി പ്രസന്ന, ബി.എസ് ചന്ദ്രശേഖര്‍, എസ്. വെങ്കിട്ടരാഘവന് എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ സ്പിന്‍ ബൗളിങ്ങില്‍ വിപ്ലവം തീര്‍ത്ത ഒരു തലമുറയുടെ ഭാഗമായിരുന്നയാളാണ് ബേദി. ഇന്ത്യന്‍ ടീമിനായി 67 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 266 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 10 ഏകദിനങ്ങളില്‍ കളിച്ച ബേദി ഏഴ് വിക്കറ്റുകളും നേടി.
1975 ലോകകപ്പില്‍ ഈസ്റ്റ് ആഫ്രിക്കയെ തർത്ത് ഏകദിന ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ ജയത്തില്‍ പങ്കാളിയായി. 1967 മുതൽ 1979വരെ ഇന്ത്യയ്ക്കായി കളിച്ചു. 1971-ല്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ ചരിത്രപരമായ പരമ്പര വിജയത്തില്‍ ഇന്ത്യയെ നയിച്ചതും ബിഷന്‍ സിങ് ബേദിയാണ്. ബിസിസിഐ, കേന്ദ്ര മന്ത്രി അമിത് ഷാ ഉൾപ്പടെ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു.