ന്യൂഡൽഹി: മുൻ ബിഹാർ മുഖ്യമന്ത്രി കർപൂരി താക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരത് രത്ന പുരസ്കാരം പ്രഖ്യാപിച്ചു. പിന്നോക്ക വിഭാഗക്കാരുടെ ഉന്നമനത്തിനായി നടത്തിയ പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം. ബിഹാറിലെ ആദ്യ കോൺഗ്രസ് ഇതര മുഖ്യമന്ത്രിയായിരുന്നു താക്കൂർ.
സോഷ്യലിസ്റ്റ് പാർട്ടിയിലൂടെയാണ് കർപൂരി താക്കൂർ രാഷ്ട്രീയത്തിലെത്തുന്നത്. തൊഴിലാളി സമരങ്ങളുടെയടക്കം മുൻനിര നായകനും രാജ്യത്തെ സോഷ്യലിസ്റ്റ് മൂവ്മെന്റിന്റെ പ്രധാന നേതാവുമായിരുന്നു. സ്വാതന്ത്ര സമരത്തിൽ പങ്കെടുത്ത അദ്ദേഹം 26 മാസക്കാലം ജയിലിലായിരുന്നു. ഒബിസി വിഭാഗത്തിനെ പുരോഗതിയിലേക്ക് നയിച്ച മുംഗേരി ലാൽ കമ്മിഷന്റെ അമരക്കാരനായിരുന്നു താക്കൂർ. സർക്കാർ ജോലികളിൽ ഒബിസിക്കാർക്ക് സംവരണം നൽകണമെന്നായിരുന്നു കമ്മിഷന്റെ നിർദേശം. 1970 -1971, 1977-1979 കാലയളവിൽ ബിഹാർ മുഖ്യമന്ത്രിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്.