ഏഷ്യാനെറ്റ് ന്യൂസിനെതിരെയുള്ള പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി. കോഴിക്കോട് പ്രത്യേക പോക്സോ കോടതിയിൽ പൊലീസ് ഫയൽ ചെയ്ത SC No 575 / 2024 കുറ്റപത്രമാണ് ജസ്റ്റിസ് എ ബദറുദീൻ റദ്ദാക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യുട്ടിവ് എഡിറ്റർ സിന്ധു സൂര്യകുമാർ ഉൾപ്പെടെ ആറു മാധ്യമ പ്രവർത്തകരെ പ്രതിയാക്കി കോഴിക്കോട് വെള്ളയിൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആർ ആണ് കേസിന് ആധാരം. പോക്സോ, ബാലനീതി വകുപ്പുകൾ പ്രകാരം ചുമത്തിയ കുറ്റങ്ങളും ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ കുറ്റങ്ങളും നിലനിൽക്കില്ലെന്ന് കോടതി കണ്ടെത്തി.
കേരളത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് 2022 നവംബറിൽ സംപ്രേഷണം ചെയ്ത പരന്പരയാണ് മാസങ്ങൾ നീണ്ട ഭരണകൂട, പൊലീസ് വേട്ടയ്ക്ക് കാരണമായത്. തെളിവായി സമർപ്പിച്ച പരന്പരയിലെ വാർത്തകൾ കണ്ട കോടതി ഈ സാമൂഹിക വിപത്തിനെതിരെ വാർത്തകൾ നൽകിയതിന് ഏഷ്യാനെറ്റ് ന്യൂസിനെ അഭിനന്ദിച്ചു.
“നമ്മുടെ ചുറ്റുവട്ടത്തെ പൊലീസ് സ്റ്റേഷന്റെർയും എക്സൈസ് ഓഫീസിന്റെനയും പരിസരങ്ങളിൽ പോലും മയക്കുമരുന്ന് സുലഭമായി ലഭിക്കുമെന്ന വിവരം നൽകി പൊതുജനങ്ങളെ ജാഗരൂകരാക്കുകയാണ് പരമ്പരയുടെ ഉദ്ദേശ്യം. ലഹരി വിപത്ത് തടയുകയാവണം ഇക്കാലത്ത് നമ്മുടെ പ്രധാന ലക്ഷ്യം. അതിനായായുള്ള ഏതു ശ്രമവും ശ്ലാഘനീയമാണ്. ചാനലിന് അഭിനന്ദനങ്ങൾ,” ജസ്റ്റിസ് ബദറുദീൻ വിധിന്യായത്തിൽ എഴുതി.
2022 നവംബർ നാലിന് സംപ്രേഷണം ചെയ്ത വാർത്തയിലെ ചിത്രീകരണത്തിന്റെി ഒരു ഭാഗം പോക്സോ നിയമത്തിന്റെന പരിധിയിൽ വരുന്നതാണെന്ന് കാട്ടി നാല് മാസത്തിനു ശേഷം അന്ന് ഇടതുപക്ഷത്ത് ആയിരുന്ന പി വി അൻവർ എം എൽ എ യാണ് പോലീസിൽ പരാതി നൽകിയത്. അസാധാരണ വേഗത്തിലുള്ള പൊലീസ് നടപടികളായിരുന്നു പിന്നീട്. ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് റീജിയണൽ ഓഫീസിൽ മണിക്കൂറുകൾ നീണ്ടു നിന്ന റെയ്ഡും ജീവനക്കാരെ തടഞ്ഞുവച്ചുള്ള ചോദ്യം ചെയ്യലും ഉണ്ടായി. ഉന്നത തലത്തിൽ നിന്നുള്ള നിർദേശം അനുസരിച്ചായിരുന്നു പൊലീസിന്റെെ നടപടികൾ.
സിന്ധു സൂര്യകുമാറിന് പുറമെ, ഏഷ്യാനെറ്റ് ന്യൂസ് റീജിയണൽ എഡിറ്റർ ഷാജഹാൻ ,ചീഫ് റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫ്, ക്യാമറാമാൻ വിപിൻ മുരളീധരൻ, എഡിറ്റർ വിനീത് ജോസ് എന്നിവരെയും കോടതി കുറ്റവിമുക്തരാക്കി. ഭയപ്പെടുത്തിയും വളഞ്ഞിട്ടാക്രമിച്ചും വരുതിയിലാക്കാനുള്ള നീക്കങ്ങളെ സധൈര്യം നേരിട്ട് തലയുയർത്തി നിൽക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ചെയ്തത്. തെറ്റ് ചെയ്തില്ലെന്ന് മാത്രമല്ല, ശരിയാണ് ചെയ്തതെന്ന ഉത്തമ ബോധ്യമാണ് അഭിമാനത്തോടെ നിൽക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. നിയമത്തിന്റെമ വഴിയിൽ നീതിക്കായി പോരാടുകയാണു ഏഷ്യാനെറ്റ് ന്യൂസ് ചെയ്തത്.ഭരണകൂടം പോലീസിനെ ഉപയോഗിച്ചും രാഷ്ട്രീയ നേതൃത്വം സൈബർ സംഘങ്ങളെ ഉപയോഗിച്ചും നടത്തിയ വ്യക്തിഹത്യകളും വേട്ടയാടലുകളും അതിജീവിക്കാൻ ഏഷ്യാനെറ്റ് ന്യൂസിന് കരുത്തായത് സത്യത്തിനൊപ്പം നിലകൊള്ളുന്ന പ്രേക്ഷകരുടെ പിൻബലവും ഞങ്ങളെ സ്നേഹിക്കുന്നവരുടെ പിന്തുണയുമാണ്. മാധ്യമവേട്ടക്കെതിരെ ശക്തമായി പ്രതികരിച്ച എല്ലാ ജനപ്രതിനിധികളേയും സാമൂഹിക സാംസ്കാരിക പ്രവര്ത്ുമകരേയും നന്ദിയോടെ ഓർമ്മിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് ടീം നേരോടെ നിർഭയം നിരന്തരം മാധ്യമപ്രവർത്തനം തുടരുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യുട്ടിവ് സിന്ധു സൂര്യകുമാർ വാർത്താകുറിപ്പിൽ പറഞ്ഞു.