യൂറോപ്പ ലീഗ് ക്വാർട്ടർ ആദ്യ പാദത്തിൽ ലവർകൂസനും റോമക്കും ബെൻഫിക്കക്കും ജയം. അതേസമയം ലിവർപൂളിനെ ഇറ്റാലിയൻ ക്ലബ്ബ് അറ്റ്ലാന്റ അട്ടിമറിച്ചു. തുടർച്ചയായ 42ാം വിജയമാണ് സാബി അലോൺസോയും സംഘവും നേടിയത്. ഇംഗ്ലീഷ് ക്ലബ്ബ് വെസ്റ്റ്ഹാമിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് തോൽപ്പിച്ചത്. ഇംഗ്ലീഷ് ക്ലബ്ബ് ലിവർപൂൾ സ്വന്തം ഗ്രൗണ്ടായ ആൻഫീൽഡിൽ മൂന്ന് ഗോളുകൾക്ക് അറ്റ്ലാന്റയോടാണ് തോറ്റത്. ഇതോടെ രണ്ടാം പാദം ലിവർപൂളിന് നിർണായകമായി. ഇറ്റാലിയൻ ക്ലബ്ബുകൾ തമ്മിലുള്ള പോരാട്ടത്തിൽ റോമ വിജയം സ്വന്തമാക്കി. എസി മിലാനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് തോൽപ്പിച്ചത്. പോർച്ചുഗൽ ക്ലബ്ബ് ബെൻഫിക്ക് ഒന്നിനെതിരെ രണ്ട് ഗോളുൾക്ക് ഫ്രഞ്ച് ക്ലബ്ബ് മാർസയെ തോൽപ്പിച്ചു. സൂപ്പർ താരങ്ങളായ ഏഞ്ചൽ ഡി മരിയയും ഔബമയാങ്ങും ഇരു ടീമുകൾക്കുമായി ഗോൾ നേടി. രണ്ടാം പാദം 19ന് നടക്കും.