കൊച്ചി : കേന്ദ്ര സർക്കാർ പാലക്കാട് പ്രഖ്യാപിച്ച ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി പദ്ധതി കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റുമെന്ന് ഇറം ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഡോ. സിദ്ദിഖ് അഹമ്മദ്. കേരളത്തിനും തമിഴ്നാടിനും ഒരുപോലെ ഗുണംചെയ്യുന്ന പദ്ധതിയാണ് ഇത്. മിഡില്‍ ഈസ്റ്റില്‍ നിന്നടക്കം വലിയ വിദേശ നിക്ഷേപം പദ്ധതിയിലേക്ക് വരാനുള്ള സാധ്യതയുണ്ടെന്നും ഫിക്കി ഇന്ത്യ-അറബ് കൗണ്‍സില്‍ കോ-ചെയര്‍മാനായ അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയെ ആവേശത്തോടു കൂടി സ്വാഗതം ചെയ്യുന്നത്. ഇന്നൊവേഷനെയും വളര്‍ച്ചയേയും ഗണ്യമായി പ്രോല്‍സാഹിപ്പിക്കുന്ന ഈ പദ്ധതി കേരളത്തിന്റെ മുഖച്ഛായക്ക് തന്നെ മാറ്റം കൊണ്ടുവരും. വ്യവസായ മേഖലയെന്ന നിലയില്‍ പാലക്കാടിനും പദ്ധതി ഏറെ ഗുണകരമാകും.വളരെ വലിയ തൊഴില്‍ സാധ്യതകളാണ് ഈ പദ്ധതി തുറന്നിടുന്നതെന്ന് ഡോ. സിദ്ദിഖ് അഹമ്മദ് ചൂണ്ടിക്കാട്ടി. നിര്‍മാണഘട്ടം മുതല്‍ നൈപുണ്യമുള്ള തൊഴിലാളികളുടെ ആവശ്യകത വളരെയധികം ഉണ്ടാകും. പാലക്കാടിന് ഇത്തരമൊരു പദ്ധതി അനുവദിച്ചതിന് പാലക്കാട് സ്വദേശിയായ വ്യവസായിയെന്ന നിലയില്‍ കൂടി കേന്ദ്ര സര്‍ക്കാരിന് പ്രത്യേകം നന്ദി പറയുന്നു. വികസനത്തിലൂന്നിയുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.