കൊച്ചി: മന്ത്രിസഭാ പുനഃസംഘനയേക്കുറിച്ച് പാര്‍ട്ടിയോ മുന്നണിയോ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്. ഇത് സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തയേക്കുറിച്ച് തങ്ങള്‍ക്കാര്‍ക്കും അറിയില്ലെന്നും ജയരാജന് പ്രതികരിച്ചു.തങ്ങള്‍ ചര്‍ച്ച ചെയ്യാത്ത കാര്യമാണ് ചില മാധ്യമങ്ങള്‍ ആധികാരികമായി പ്രസിദ്ധീകരിക്കുന്നത്. മുന്നണിയില്‍ നേരത്തേയുണ്ടാക്കായിട്ടുള്ള ധാരണകള്‍ക്കൊന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ല. എല്ലാ പാര്‍ട്ടികള്‍ക്കും ഒരേ അഭിപ്രായ സ്വാതന്ത്ര്യവും അധികാരവുമുള്ള ഭരണസംവിധാനമാണ് ഇടത് മുന്നണി. ഗണേഷ് കുമാര്‍ മന്ത്രിയാകാതിരിക്കാന്‍ വേണ്ട പ്രശ്നങ്ങളൊന്നും തങ്ങളുടെ മുമ്പില്‍ ഇല്ലെന്നും ജയരാജന് പ്രതികരിച്ചു.