തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴച്ചതിനാലാണ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയിൽ തെരഞ്ഞെടുപ്പ് ദിവസം തന്നെ വിശദീകരണം നൽകിയതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ.വിശദീകരിച്ചില്ലെങ്കിൽ ആരോപണം നിഷേധിക്കുന്നില്ല എന്ന് വാർത്ത വരും. നിഷേധിച്ചില്ലെന്ന വാർത്ത ഒഴിവാക്കാനാണ് സത്യം പറഞ്ഞത്. ഒരാളെ കണ്ടാൽ മാറുന്നതല്ല തന്റെ രാഷ്ട്രീയം. മുഖ്യമന്ത്രിയുടെ വിമർശനം വലിയ സന്ദേശമാണ് നൽകുന്നതെന്നും ഇ പി ജയരാജൻ പറഞ്ഞു.
നന്ദകുമാറിന്റെ പറ്റിപ്പിൽ പെടാതിരിക്കാനുള്ള ബുദ്ധിയും ജാഗ്രതയും തനിക്കുണ്ടെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇപി ജയരാജൻ പറഞ്ഞു. നന്ദകുമാർ വന്നത് തന്നെ ട്രാപ്പിൽപെടുത്താനായിരിക്കാം. എന്നാൽ, നന്ദകുമാറിന്റെ ട്രാപ്പിൽ താൻ പെട്ടിട്ടില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. കഴിഞ്ഞ വർഷം മാർച്ച് അഞ്ചാം തീയതിയാണ് ബി.ജെ.പിയുടെ കേരളാ പ്രഭാരി പ്രകാശ് ജാവദേക്കർ തിരുവനന്തപുരത്തെ ഫ്ലാറ്റിലേക്ക് വന്നത്. പേരക്കുട്ടിയുടെ പിറന്നാൾ ആഘോഷത്തിനായി എത്തിയതായിരുന്നു താൻ. അപ്രതീക്ഷിതമായിട്ടാണ് ദല്ലാൾ നന്ദകുമാറും ജാവദേക്കറും കയറിവന്നത്. ആദ്യം അത്ഭുതം തോന്നി, ജാവദേക്കർ തന്നെയാണോ എന്ന് സംശയിച്ചു. ഈ വഴി പോയപ്പോൾ താൻ ഇവിടെ ഉണ്ടെന്ന് അറിഞ്ഞതുകൊണ്ട് വന്നതാണെന്നായിരുന്നു ജാവദേക്കർ പറഞ്ഞത്.
നാഷണൽ ഹൈവേയുടെ അടുത്ത് തന്നെയാണ് ഈ ഫ്ലാറ്റ്. ബിജെപിയുടെ ചുമതലക്കാരനായി പ്രവർത്തിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും ഇപി ജയരാജനെ പരിചയപ്പെട്ടില്ലെന്ന് ജാവദേക്കർ പറഞ്ഞു. ചായ കുടിക്കാൻ ക്ഷണിച്ചെങ്കിലും അദ്ദേഹം നിരസിച്ചു. തുടർന്നൊരു പാർട്ടി മീറ്റിങ് ഉണ്ടെന്ന് പറഞ്ഞ് താൻ ഇറങ്ങി. അവർ അവരുടെ വഴിക്കും താൻ തന്റെ വഴിക്കും പോയെന്നും ഇപി മാധ്യമങ്ങളോട് പറഞ്ഞു. തുടർന്നാണ് താൻ സിപിഎം വിട്ട് ബിജെപിയാകാൻ പോകുന്നു എന്ന തരത്തിൽ പ്രചാരണങ്ങൾ ഉയർന്നത്. തെരഞ്ഞെടുപ്പിന്റെ തലേദിവസം ഈ വാർത്ത പ്രചരിപ്പിച്ചത് ആസൂത്രിതമായാണ്. കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് വിരോധികളായ ചില മാധ്യമങ്ങളും കെ സുധാകരനും ശോഭാ സുരേന്ദ്രനും അടക്കമുള്ള രാഷ്ട്രീയക്കാരുമാണ് പിന്നിലെന്നും ഇപി ജയരാജൻ പ്രതികരിച്ചു.

Related posts
വഖഫ് ചർച്ച : രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ വിമർശനമുന്നയിച്ച് സമസ്ത മുഖപത്രം
Read more
മലപ്പുറത്ത് നാല് എസ്ഡിപിഐ പ്രവർത്തകർ എൻഐഎ കസ്റ്റഡിയിൽ
Read more
വഖഫ് ബിൽ പാസാക്കിയത് നല്ലത്; നിയമഭേദഗതി പാവപ്പെട്ട മുസ്ലിംകൾക്ക് എതിരല്ല : വെള്ളാപ്പള്ളി നടേശൻ
Read more
നിറവും വലുപ്പവും; തലനാടൻ ഗ്രാമ്പൂവിന് ഭൗമസൂചികാ പദവി
Read more