കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്ന നിലപാടില്‍ മലക്കം മറിഞ്ഞ് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്. മത്സരം ആരൊക്കെ തമ്മിലാണെന്ന് പ്രത്യേകം പറയേണ്ടതില്ലെന്ന് ഇ.പി പറഞ്ഞു.ഒരു സംശയത്തിനും ഇടമില്ലാത്തവിധം മുഖ്യമന്ത്രി തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിക്ക് ഒരു നയമേ ഉള്ളൂ, അതാണ് പാര്‍ട്ടി പറഞ്ഞത്.-ഇപി പറഞ്ഞു
ബിജെപി സ്ഥാനാര്‍ഥികള്‍ മികച്ചതാണെന്ന് പറഞ്ഞത് ജാഗ്രത ഉണ്ടാകാനാണ്.സ്ഥാനാര്‍ഥികളെ ജയിപ്പിക്കാന്‍ ബിജെപി എല്ലാ വഴിയും നോക്കും. ഇമേജ് കൂട്ടാനാണ് കേന്ദ്രമന്ത്രിമാരെ മത്സരിപ്പിക്കുന്നത്. ബിജെപിയെ താഴേക്ക് കൊണ്ടുപോകാന്‍ ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യുമെന്നും ഇ.പി കൂട്ടിച്ചേര്‍ത്തു.ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്ന് നേരത്തേ ഇ.പി പറഞ്ഞിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇ.പിയെ തള്ളി രംഗത്തെത്തി. മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്ന് ഇരുവരും വ്യക്തമാക്കിയതോടെ ഇ.പി നിലപാട് തിരുത്തുകയായിരുന്നു.