കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രഫസർ ടി. ശോഭീന്ദ്രൻ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ അധ്യാപകനായിരുന്നു.2007ൽ കേന്ദ്രസർക്കാരിന്റെ വൃക്ഷമിത്ര പുരസ്കാരം, വനമിത്ര പുരസ്കാരം, ഒയിസ്ക വൃക്ഷസ്നേഹി അവാര്‍ഡ്, ഹരിതബന്ധു അവാര്‍ഡ് തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. മോട്ടോര്‍ സൈക്കിള്‍ ഡയറീസ് ജോണിനൊപ്പം എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. അമ്മ അറിയാൻ, ഷട്ടർ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ഭാര്യ: എം.സി. പത്മജ (ചേളന്നൂര്‍ എസ്എന്‍ കോളജ് ഇക്കണോമിക്സ് വിഭാഗം മുന്‍ മേധാവി). മക്കള്‍: ബോധി (കംപ്യൂട്ടര്‍ സയന്‍സ് വകുപ്പ് പ്രഫസര്‍, ഫാറൂഖ് കോളജ്), ധ്യാന്‍ (ഐസിഐസിഐ ബാങ്ക്). മരുമക്കള്‍: ദീപേഷ് കരിമ്പുങ്കര (അധ്യാപകന്, ചേളന്നൂര്‍ എസ്എന്‍ കോളേജ്), റിയ.