ബതുമി: അണ്ടർ 21 യൂറോ കപ്പ് ടൂർണമെന്റിൽ ഇംഗ്ലണ്ട് ജേതാക്കൾ. എതിരില്ലാത്ത ഒരു ഗോളിന് സ്പെയിനിനെ വീഴ്ത്തിയാണ് ഇംഗ്ലിഷ് യുവനിര തങ്ങളുടെ ആദ്യ അണ്ടർ 21 യൂറോ കിരീടം സ്വന്തമാക്കിയത്.45+4′-ാം മിനിറ്റിൽ കേർടിസ് ജോൺസ് ആണ് ടീമിനായി വിജയഗോൾ നേടിയത്. കോൾ പാമർ തൊടുത്ത ഫ്രീകിക്ക് വലയിലെത്തിച്ചാണ് ജോൺസ് ടീമിന് ലീഡ് നൽകിയത്.
ടൂർണമെന്റിൽ ഒരു ഗോൾ പോലും വഴങ്ങാതെ ഫൈനലിലെത്തിയ ഇംഗ്ലണ്ടിന്റെ വലയിൽ, ഇടവേള സമയത്തിന് തൊട്ടുപിറകെ സ്പെയിൻ പന്തെത്തിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. മത്സരത്തിന്റെ അധികസമയത്ത് ഏബെൽ റുയിസ് തൊടുത്ത പെനൽറ്റി കിക്ക് ഗോളി ജെയിംസ് ട്രാഫോഡ് തടുത്തിട്ടതോടെ ഇംഗ്ലണ്ട് കിരീടമുറപ്പിച്ചു.