തിരുവനന്തപുരം : കോടികളുടെ ഹവാല ഇടപാടുമായി ബന്ധപ്പെട്ട അഞ്ച് ഇടപാടുകാര്‍ക്കെതിരെ കോഫെപോസ ചുമത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഹവാല ഇടപാടുകാര്‍ ഇപ്പോള്‍ പൂജപ്പുര ജയിലിലാണ്. ജൂലൈ മാസത്തില്‍ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ഇഡി വ്യാപകമായി റെയ്ഡ് നടത്തിയിരുന്നു.
ഇതിന് പിന്നാെലയാണ് അഞ്ചുപേര്‍ക്കെതിരെ ഇഡി കോഫെപോസ ചുമത്തിയത്. 15 വര്‍ഷത്തിനുശേഷമാണ് ഇഡി കോഫെപോസയില്‍ പ്രതികളെ ജയിലില്‍ ആക്കുന്നത്. സിറാജ് ഇകെ, ഷാജി ഇകെ, മൂഹമ്മദ് ഷിജു, മുഹമ്മദ് ഷിബു, സുരേഷ് ബാബു എന്നിവരാണ് കരുതല്‍ തടങ്കല്‍ പ്രകാരം ജയിലില്‍ ആയത്. ഇവര്‍ ദിനം പ്രതി 5 കോടി മുതല്‍ 10 കോടി വരെ ഹവാല ഇടപാട് നടത്തുന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഭീഷണിയായി പ്രവര്‍ത്തിക്കുന്നവരെയാണ് കരുതല്‍ തടങ്കലില്‍ വെക്കുന്ന നിയമമാണ് കോഫെപോസ. നഴ്സിങ് റിക്രൂട്ട് മെന്റ് കേസില്‍ പ്രതിയാണ് സുരേഷ് ബാബു. സിറാജ് ഇകെ സ്വര്‍ണക്കടത്ത് കേസിലും പ്രതിയായിരുന്നു.