മോഹൻലാൽ- പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ ആദ്യ ഷെഡ്യൂൾ ലഡാക്കിൽ പൂർത്തിയായി. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ അടുത്ത ഷെഡ്യൂൾ ഉടൻ ആരംഭിക്കും. ഒക്ടോബർ അഞ്ചിനാണ് എമ്പുരാന്റെ ചിത്രീകരണം ആരംഭിച്ചത്.മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്, സാനിയ അയ്യപ്പൻ തുടങ്ങിയവർ താരനിരയിലുണ്ട്.ആശിർവാദ് സിനിമാസിനൊപ്പം ലൈക പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം.
ലഡാക്കിൽനിന്ന് ഇന്നലെ കൊച്ചിയിൽ എത്തിയ മോഹൻലാൽ ഇന്ന് രാവിലെ ജോഷി ചിത്രത്തിന്റെ പൂജയിൽ പങ്കെടുക്കും. മോഹൻലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ചെമ്പൻ വിനോദ് ജോസ് രചന നിർവഹിക്കുന്നു. ആദ്യമായാണ് മോഹൻലാൽ ചിത്രത്തിന് ചെമ്പൻ രചന നിർവഹിക്കുന്നത്.ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ്, ആന്റണി എന്നീ ചിത്രങ്ങളിൽ ചെമ്പൻ അഭിനയിച്ചിട്ടുണ്ട്. സമീർ താഹിർ ആണ് ഛായാഗ്രഹണം. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനവും നടക്കും.ചെമ്പോസ്കി മോഷൻ പിക്ചേഴ്സ്, ഐൻസ്റ്റീൻ മീഡിയ, നെക്സ്റ്റ്ടെൽ സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിർമ്മാണം. വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം