സാൻ ഫ്രാൻസിസ്കോ: മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിൽ അടിമുടി മാറ്റങ്ങൾ വരുത്തുമെന്ന് പ്രഖ്യാപിച്ച് ശതകോടീശ്വരനും ട്വിറ്റർ ഉടമയുമായി ഇലോൺ മസ്ക്. ട്വിറ്ററിനെ ഉടൻ റീബ്രാൻഡ് ചെയ്യുമെന്നും “എല്ലാ കിളികളെയും’ ഒഴിവാക്കുമെന്നും മസ്ക് സൂചന നൽകിയതോടെ, ആപ്പിന്റെ പേരും ലോഗോയും അടിമുടി മാറുമെന്ന് വ്യക്തമായി.
നല്ല ലോഗോ കിട്ടിയാൽ ഉടനടി അത് ഉപയോഗിക്കുമെന്നും ലോഗോ മാറ്റം വളരെ നേരത്തെ നടത്തണമായിരുന്നുവെന്നും മസ്ക് അറിയിച്ചു. ആപ്പിന്റെ പേര് മാറ്റുമെന്നും ചൈനയുടെ “വീ ചാറ്റ്’ പോലെയുള്ള ശക്തമായ ബ്രാൻഡ് ആയി കമ്പനിയെ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. |
|
|