തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വര്‍ധന സംബന്ധിച്ച തീരുമാനം ഇന്ന് ഉണ്ടാകില്ല. റെഗുലേറ്ററി കമ്മീഷന് അംഗത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനാല്‍ യോഗം മാറ്റിവെച്ചു.വൈദ്യുതി നിരക്ക് വര്‍ധന സംബന്ധിച്ച് തീരുമാനം എടുക്കുന്നതിന് റെഗുലേറ്ററി കമ്മീഷന്റെ യോഗം നടക്കുന്നതിനിടെയാണ്, ഒരു അംഗത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് യോഗം നിര്‍ത്തിവെച്ചു. ഇന്ന് വൈദ്യുതി നിരക്ക് വര്‍ധന സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
നിലവിലെ താരിഫ് കാലാവധി ഇന്നവസാനിക്കുന്ന പശ്ചാത്തലത്തില്‍ അന്തിമ തീരുമാനം എടുക്കുന്നതിനാണ് റെഗുലേറ്ററി കമ്മീഷന് യോഗം ചേര്‍ന്നത്. അതിനിടെയാണ് ഒരു അംഗത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇനി മൂന്ന് അംഗങ്ങളും ഉണ്ടായാല്‍ മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ സാധിക്കൂ. നയപരമായ തീരുമാനമാണ്. അതുകൊണ്ട് തന്നെ തീരുമാനം എന്ന് ഉണ്ടാകുമെന്ന് അറിയില്ല. നിലവിലെ താരിഫ് കാലാവധി ഇന്നവസാനിക്കുന്ന പശ്ചാത്തലത്തില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന് ഇന്ന് വിശദീകരണ കുറിപ്പ് ഇറക്കാന്‍ സാധ്യതയുണ്ട്.