തിരുവനന്തപുരം : ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി അനുസരിച്ച് കെഎസ്ഇബി കുടിശ്ശിക ഓണ്‍ലൈനായും അടയ്ക്കാന്‍ സാധിക്കും. വൈദ്യുതി ബില്‍ കുടിശ്ശികയുടെ വിശദാംശങ്ങള്‍ അനായാസം അറിയാനും ഓണ്‍ലൈന്‍ വഴി പണമടയ്ക്കാനും ഒടിഎസ് വെബ് പോര്‍ട്ടല്‍ ഓപ്പണ്‍ ചെയ്യാന്‍ കെഎസ്ഇബി നിര്‍ദേശിക്കുന്നു.
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ പ്രത്യേക പോര്‍ട്ടലായ ots.kseb.inല്‍ കയറി വേണം പണം അടയ്ക്കേണ്ടത്. സംശയനിവാരണത്തിനും കൂടുതല്‍ വിശദാശംങ്ങള്‍ക്കുമായി ടോള്‍ ഫ്രീ നമ്പരായ 1912ല്‍ ബന്ധപ്പെടാവുന്നതാണെന്നും കെഎസ്ഇബി ഫെയ്സ്ബുക്ക് വീഡിയോയിലൂടെ അറിയിച്ചു.
പണം അടയ്ക്കുന്ന വിധം : ബ്രൗസറില്‍ ഒടിഎസ്. കെഎസ്ഇബി. ഇന്‍ എന്ന വെബ് വിലാസം നല്കി പ്രവേശിക്കുക
ആദ്യം കാണുന്ന വെല്‍കം സ്ക്രീനില്‍ കണ്‍സ്യൂമര്‍ നമ്പറും മൊബൈല്‍ നമ്പറും നല്കി സ്റ്റാര്‍ട്ട് അമര്‍ത്തുക
ഒടിപി നല്കി സബ്മിറ്റ് അമര്‍ത്തുക
തുടര്‍ന്ന് വരുന്ന പേജില്‍ കണ്‍സ്യൂമര്‍ വിവരങ്ങളും പദ്ധതിയിലൂടെ അടയ്ക്കാവുന്ന കുടിശ്ശിക തുകയും കാണാം
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ അടയ്ക്കുകയാണെങ്കില്‍ എത്ര തുക അടയ്ക്കാമെന്നും ലാഭം എത്രയാണെന്നും ഇതുവഴി അറിയാന്‍ സാധിക്കും
ഒറ്റ പേയ്മെന്റ്, പ്രിന്‍സിപ്പല്‍ പൂര്‍ണമായും സര്‍ചാര്‍ജ് ഗഡുക്കളായും, പ്രിന്‍സിപ്പലും സര്‍ചാര്‍ജ്ജുകളും ഗഡുക്കളായി എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളില്‍ ഒന്ന് തെരഞ്ഞെടുക്കുക
തവണകളായി അടയ്ക്കാവുന്ന ഓപ്ഷനില്‍ അനുയോജ്യമായ കാലാവധി തെരഞ്ഞെടുത്ത് മുന്നോട്ടുപോകാവുന്നതാണ്
പിന്നീട് വരുന്ന സ്ക്രീനില്‍ കുടിശിക പലിശ ഇളവിനായി പുനഃപരിശോധിക്കാവുന്നതാണ്
പണം അടയ്ക്കുന്നതിലേക്ക് കടന്നാല്‍ വ്യവസ്ഥകള്‍ കാണാം
ചെക്ക് ബോക്സില്‍ ടിക് ചെയ്ത് എന്‍ റോള്‍ ചെയ്ത് മുന്നോട്ടുപോകുക
തുടര്‍ന്ന് പണം അടയ്ക്കാവുന്നതാണ്. പേ നൗ അമര്‍ത്തി മുന്നോട്ടുപോകുക.
പണം അടച്ച് കഴിഞ്ഞാല്‍ രശീതി സ്ക്രീനില്‍ കാണാം
ഇത് ഭാവിയിലെ കാര്യങ്ങള്‍ക്കായി സൂക്ഷിച്ച് വെയ്ക്കാവുന്നതാണ്