ന്യൂഡല്‍ഹി : ഇലക്ട്രല്‍ ബോണ്ട് കേസില്‍ രേഖകള്‍ സമര്‍പ്പിക്കുന്നതിന്റെ സമയപരിധി നീട്ടി ചോദിച്ചുള്ള എസ്ബിഐയുടെ ഹര്‍ജിക്കെതിരെ സിപിഎമ്മും സുപ്രീംകോടതിയില്‍. നാളെ എസ് ബി ഐയുടെ സമയം നീട്ടാനുള്ള അപേക്ഷ പരിഗണിക്കാനിരിക്കെയാണ് ഹര്‍ജി.
ഇലക്ട്രല്‍ ബോണ്ട് കേസില്‍ രേഖകള്‍ സമര്‍പ്പിക്കുന്നതിന്റെ സമയപരിധി നീട്ടി ചോദിച്ചുള്ള എസ്ബിഐയുടെ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച്ച പരിഗണിച്ചേക്കും. എസ്ബിഐക്കെതിരെ കേസിലെ ഹര്‍ജിക്കാരായ എഡിആര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയും ഇതോടൊപ്പം പരിഗണിക്കും. നല്കിയ സംഭാവനകളുടെ വിവരങ്ങള്‍ നല്കാന് ജൂണ്‍ 30 വരെയാണ് എസ്ബിഐ സമയം നീട്ടി ചോദിച്ചിരിക്കുന്നത്. പതിമൂന്നാം തിയതിക്ക് മുമ്പ് വെബ്സൈറ്റില്‍ വിവരം പ്രസിദ്ധീകരിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി.
സങ്കീര്‍ണ്ണമായ നടപടികളിലൂടെ വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ സമയം വേണ്ടി വരും എന്നാണ് എസ്ബിഐ നല്കിയ ഹര്‍ജിയില്‍ പറയുന്നത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര് ഗവായ്, ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് രാവിലെ 10.30 ന് രണ്ട് ഹര്‍ജികളും കേള്‍ക്കും.