തിരുവനന്തപുരം : നാലു നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാഴ്ത്തി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ‘ഇത് നരേന്ദ്ര ഭാരതം’ എന്ന തലക്കെട്ടോടെ മോദിയും കേന്ദ്രമന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയും ഉള്‍പ്പെടുന്ന ചിത്രം സഹിതമുള്ള കുറിപ്പ് കെ സുരേന്ദ്രന് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു.
‘തകര്‍ക്കാനാവാത്ത വിശ്വാസം. ഉജ്ജ്വല സെമി ഫൈനല്‍ കടന്ന് തകര്‍പ്പന്‍ ഫൈനലിലേക്ക്….’- എന്നാണ് കുറിപ്പില്‍ ആമുഖമായി സുരേന്ദ്രന് എഴുതിയിരിക്കുന്നത്. നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിനെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനല്‍ ആയാണ് എല്ലാവരും വിശേഷിപ്പിക്കുന്നത്. സെമിഫൈനലില്‍ വിജയിച്ച് പൊതുതെരഞ്ഞെടുപ്പ് എന്ന ഫൈനലിലേക്ക് ബിജെപി കടന്നതായാണ് സുരേന്ദ്രൻ സൂചിപ്പിച്ചത്.
മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലുമാണ് ബിജെപി മുന്നേറ്റം കാഴ്ചവെച്ചത്. മധ്യപ്രദേശില്‍ തകര്‍പ്പന്‍ മുന്നേറ്റമാണ് ബിജെപി നടത്തിയത്. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 230 സീറ്റുകളുള്ള മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ 150ലധികം സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്. രാജസ്ഥാനില്‍ 110ലധികം സീറ്റുകളിലാണ് ബിജെപി ലീഡ് ഉയര്‍ത്തുന്നത്. ഛത്തീസ്ഗഡില്‍ തുടക്കത്തില്‍ ബിജെപിയുമായി ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച കോണ്‍ഗ്രസ് പിന്നീട് താഴോട്ട് പോകുന്നതാണ് കണ്ടത്. തെലങ്കാനയിലും ബിജെപി മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്.