തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 5,74,175 പുതിയ വോട്ടർമാർ പട്ടികയിൽ ഇടം പിടിച്ചു.സംസ്ഥാനത്ത് ആകെ 2,70,99,326 വോട്ടർമാരാണ് ഉള്ളത്. വോട്ടർ പട്ടികയിൽനിന്നും 3.75 ലക്ഷം പേര് ഒഴിവായെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസ് സഞ്ജയ് കൗൾ പറഞ്ഞു. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയിലാണ്.അവിടെ വോട്ടര്‍മാരുടെ എണ്ണം 32,79,172 ആണ്.വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ കഴിയാതെ പോയവർക്ക് ഇനിയും അപേക്ഷ നൽകാം. www.ceo.kerala.gov.in വഴി അന്തിമ വോട്ടർ പട്ടിക പരിശോധിക്കാം.