കോഴിക്കോട്: എരവന്നൂര്‍ എയുപി സ്കൂളിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അധ്യാപക ദമ്പതികള്‍ക്ക് സസ്പെന്ഷന്. എരവന്നൂര്‍ സ്കൂളിലെ അധ്യാപികയായ സുപ്രീന, ഇവരുടെ ഭർത്താവും ആർ.എസ് .എസ് അനുകൂല അധ്യാപക സംഘടനാ നേതാവുമായ
എം.പി. ഷാജി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
സ്കൂളിലെ സ്റ്റാഫ് കൗണ്‍സില്‍ യോഗം നടക്കുന്നതിനിടെ ഷാജി വന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് കാട്ടി എരവന്നൂര്‍ സ്കൂളിലെ അധ്യാപകര്‍ നല്കിയ പരാതിയില്‍ ഇയാളെ കാക്കൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെന്ഷന്. സുപ്രീന അധ്യാപകര്ക്കെതിരേ പൊലീസില്‍ കള്ളപ്പരാതി നല്‍കിയെന്ന ആക്ഷേപം ശരിയാണെന്ന് കൊടുവള്ളി എഇഒ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവര്‍ക്കെതിരേ നടപടി സ്വീകരിച്ചത്.
സുപ്രീനയെയും മകനെയും വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയതായിരുന്നു മറ്റൊരു സ്കൂളിലെ അധ്യാപകനും എന്‍ടിയു ജില്ലാ നേതാവുകൂടിയായ ഷാജി. സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിനിടെ, ഇയാള്‍ ആക്രമിച്ചെന്നാണ് മറ്റ് അധ്യാപകരുടെ പരാതി.സംഘര്‍ഷത്തില്‍ ഷാജിയും ഭാര്യയും ഉള്‍പ്പെടെ ഏഴ് അധ്യാപകര്‍ക്ക് പരിക്കേറ്റിരുന്നു.