കൊച്ചി: മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുകേസിൽ മുൻ ഡി.ഐ.ജി എസ്. സുരേന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്ന് ചോദ്യം ചെയ്യും. ഇന്ന് ഹാജരാകാൻ സുരേന്ദ്രന് നോട്ടീസ് നൽകിയിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് 18ന് ഹാജരാകാനും നോട്ടീസ് നൽകിയിട്ടുണ്ട്.
കൊച്ചിയിലെ ഇ.ഡി ഓഫീസിൽ തിങ്കളാഴ്ച ഹാജരാകാൻ നോട്ടീസ് നൽകിയിരുന്ന ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിന് വീണ്ടും നോട്ടീസ് നൽകും. ആരോഗ്യപ്രശ്നങ്ങളാൽ ഹാജരാകാൻ കഴിയില്ലെന്ന് ലക്ഷ്മൺ അറിയിച്ചിരുന്നു. പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ വിനിയോഗമാണ് ഇ.ഡി അന്വേഷിക്കുന്നത്.