റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തേക്കുമെന്ന് ബി.ജെ.പി. അറസ്റ്റ് നടന്നാൽ ഭാര്യ കല്പന സോറൻ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തേക്കും. ബി.ജെ.പി എം.പി നിഷികാന്ത് ദുബെയാണ് ആരോപണമുന്നയിച്ചത് .
ഭൂമി കുംഭകോണ ആരോപണത്തില്‍ മുഖ്യമന്ത്രി ഹേമന്ത് സോറൻ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞദിവസം വീണ്ടും നോട്ടീസ് നല്‍കിയിരുന്നു. അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇത് ഏഴാം തവണയാണ് സോറന് ഇ.ഡി.നോട്ടീസയക്കുന്നത്. ഇത് അവസാന അവസരമാണെന്ന് ശനിയാഴ്ച അയച്ച നോട്ടീസില്‍ ഇ.ഡി. വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച (ജെഎംഎം) എംഎല്‍എ സര്‍ഫറാസ് അഹമ്മദ് തിങ്കളാഴ്ച രാജിവച്ചിരുന്നു. വ്യക്തിഗത കാരണങ്ങളെ തുടര്‍ന്നാണ് രാജിയെന്നായിരുന്നു സര്‍ഫറാസ് അഹമ്മദ് വിശദീകരണം.