ന്യൂഡൽഹി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ കാർ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കസ്റ്റഡിയിലെടുത്തു.സോറന്റെ ഡൽഹിയിലെ വസതിയിൽ നിന്നാണ് കാർ ഇഡി ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ബി.എം.ഡബ്ല്യു കാറാണ് പിടിച്ചെടുത്തത്.
അഴിമതിയിലൂടെ ലഭിച്ച പണം ഉപയോഗിച്ചാണ് കാർ വാങ്ങിച്ചതെന്നാണ് ഇഡി ആരോപണം.കേസിൽ ബുധനാഴ്ച്ച ഹാജരാകാമെന്ന് ഹേമന്ത് സോറൻ ഇഡിയെ അറിയിച്ചിരുന്നു.കഴിഞ്ഞ 20-ന് ഔദ്യോഗികവസതിയിലെത്തി ഇ.ഡി. സോറനെ ചോദ്യംചെയ്തിരുന്നു. ജനുവരി 29 അല്ലെങ്കിൽ 31-ന് ചോദ്യംചെയ്യലിനായി ഹാജരാകാനാകണമെന്നാവശ്യപ്പെട്ട് ഇ.ഡി. പുതിയ സമൻസ് നൽകിയിരുന്നു.
ഡൽഹിയിലെ സോറൻ്റെ വസതിയിൽ ഇഡി ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്യുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സോറൻ വീട്ടിലില്ലാത്ത സമയത്താണ് ഇ.ഡിയുടെ നടപടി.