കൊച്ചി: പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) പ്രാഥമിക അന്വേഷണം തുടങ്ങി. വിദേശസംഭാവന നിയന്ത്രണ നിയമനം ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും.2018ലെ പ്രളയത്തിന് ശേഷം പറവൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പുനര്‍ജനി പുനരധിവാസ പദ്ധതിയിലാണ് അന്വേഷണം.
പദ്ധതിയുമായി ബന്ധപ്പെട്ട് സതീശന് നടത്തിയ വിദേശയാത്ര, പണപ്പിരിവ്, പണത്തിന്റെ വിനിയോഗം തുടങ്ങിയ കാര്യങ്ങള്‍ ഇഡി പരിശോധിച്ച് വരികയാണ്. പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തെ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. ജില്ലാ ഭരണകൂടത്തിന്റെയും മറ്റ് തദ്ദേശസ്ഥാപനങ്ങളുടെയും അറിവോടെയാണോ പദ്ധതി നടപ്പാക്കിയതെന്നടക്കം വിജിലന്‍സ് പരിശോധിക്കുകയാണ്. പ്രഥമിക അന്വേഷണത്തിന് ശേഷമാകും കേസെടുക്കണോ എന്ന കാര്യത്തില്‍ വിജിലന്‍സ് തീരുമാനമെടുക്കുക.