ന്യൂഡൽഹി: വിദേശ വിനിമയ ചട്ടലംഘന കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു.തിങ്കളാഴ്ച ഡൽഹിയിലെ ഓഫീസിൽ ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി സമൻസ് നൽകി.
ലോക്സഭയിൽ ചോദ്യം ചോദിക്കുന്നതിനു പണം വാങ്ങി എന്നു പാർലമെന്റ് എത്തിക്സ് കമ്മിറ്റി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ഡിസംബറിൽ മഹുവയെ പാർലമെന്റിൽ നിന്ന് പുറത്താക്കിയിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ചോദ്യങ്ങളുന്നയിക്കാന്‍ വ്യവസായി ദര്ശന് ഹിരാനന്ദാനിയില്‍നിന്ന് പണം വാങ്ങിയെന്നായിരുന്നു ആരോപണം.മഹുവ മൊയ്ത്രയ്ക്കെതിരെ സിബിഐ അന്വേഷണവും നടക്കുന്നുണ്ട്.