ന്യുഡല്‍ഹി: ചോദ്യത്തിന് കോഴ കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്കും ബിസിനസുകാരന് ദര്ശന് ഹിരനന്ദനിക്കും നോട്ടീസ്. വിദേശനാണയ വിനിമയ ചട്ടത്തിന്റെ ലംഘനത്തിന്റെ പേരില്‍ ചോദ്യം ചെയ്യലിന് മാര്‍ച്ച് 28ന് ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്.ഫെമ ചട്ടപ്രകാരം കേസില്‍ ഇരുവരുടെയും മൊഴി രേഖപ്പെടുത്തുന്നതിനാണ് വിളിച്ചുവരുത്തുന്നത്. ചോദ്യത്തിന് കോഴ ആരോപണത്തെ തുടര്‍ന്ന് ഡിസംബറില്‍ മഹുവ മൊയ്ത്രയെ ലോക്സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ ബംഗാളിലെ കൃഷ്ണനഗര്‍ സീറ്റില്‍ നിന്നും അവര്‍ വീണ്ടും ജനവിധി തേടുകയാണ്.ഇ.ഡിക്കു പുറമേ സിബിഐ അന്വേഷണവും മഹുവ നേരിടുന്നുണ്ട്.
കെപിസിസി നേതൃമാറ്റം, പുനഃസംഘടന നേതാക്കളോട് അഭിപ്രായം തേടി എഐസിസി
Read more