ചെന്നൈ : മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ എംപിയുമായ എ രാജയുടെ പതിനഞ്ച് ബിനാമി സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി ഇഡി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്ന കേസിലാണ് നടപടി.
കോവൈ ഷെല്‍ട്ടേഴ്സ് പ്രൊമോട്ടേര്‍സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലുള്ള 15 സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇതെല്ലാം എ രാജയുടെതാണെന്ന് ഇഡി വ്യക്തമാക്കുന്നത്. അനധികൃതമായി സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് എ രാജയെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചായിട്ടാണ് നടപടി.
ഇഡിയുടെ നടപടിയുമായി ബന്ധപ്പെട്ട ഡിഎംകെയുടെ പ്രതികരണം വന്നിട്ടില്ല. നീലഗിരിയില്‍ നിന്നുള്ള ഡിഎംകെയുടെ എംപിയാണ് എ രാജ.