തൃശൂര്‍: സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഹവാല പണം വന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ആകെ 11 കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്.മലപ്പുറം ജില്ലയിലെ എട്ട് കേന്ദ്രങ്ങളിലും വയനാട്, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ഒരോ ഇടങ്ങളിലുമാണ് പരിശോധന.
പിഎഫ്ഐ മുന്‍ സംസ്ഥാന നേതാവ് ലത്തീഫ് പോക്കാക്കില്ലത്തിന്റെ ചാവക്കാട് മുനയ്ക്കകടവിലുള്ള വീട്ടിലും എറണാകുളത്ത് പിഎഫ്ഐ മുന്‍ ജില്ലാ പ്രസിഡന്റ് ജമാല്‍ മുഹമ്മദിന്റെ വീട്ടിലും പരിശോധന തുടരുകയാണ്.കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.നേരത്തേ പിഎഫ്ഐ കേന്ദ്രങ്ങളില്‍ എന്‍ഐഎ നടത്തിയ റെയ്ഡില്‍ സംസ്ഥാന നേതാക്കള്‍ അടക്കം അറസ്റ്റിലായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇഡി റെയ്ഡെന്നാണ് വിവരം.
ഖത്തര്‍ അടക്കമുള്ള വിദേശരാജ്യങ്ങളില്‍നിന്ന് കേരളത്തിലേക്ക് ഹവാല പണം എത്തിയതായും അത് പിഎഫ്ഐ ഭാരവാഹികളുടെ അക്കൗണ്ടുകളിലൂടെ മറ്റ് ചിലര്‍ക്ക് കൂടി കൈമാറിയെന്നും ഇഡി കണ്ടെത്തി. ഇത്തരം ആളുകള്‍ നിരോധിത സംഘടനയുടെ സെല്ലുകളായി പ്രവര്‍ത്തിക്കുകയാണെന്നാണ് കണ്ടെത്തല്‍. രവധി ട്രസ്റ്റുകളുടെ മറവിലാണ് വിദേശത്തു നിന്നും പണമെത്തിയതെന്നും, അത് ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് വിനിയോഗിച്ചെന്നുമാണ് എന്‍ഐഎയുടേയും ഇഡിയുടേയും കണ്ടെത്തല്‍. ഡല്‍ഹിയിലെയും കൊച്ചിയിലെയും ഇഡി യൂണിറ്റുകളാണ് പരിശോധന നടത്തുന്നത്. സിആര്‍പിഎഫിന്റെ സഹായത്തോടെയാണ് പരിശോധന.