ജയ്പുര്‍: രാജസ്ഥാന്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളില്‍ ഇഡി റെയ്ഡ്. രാജസ്ഥാനിലെ 25 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്.രണ്ട് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേയാണ് ഇഡി നീക്കം. ഛത്തീഡ്ഗഡിൽ ഈ മാസം ഏഴിനും 17നുമാണ് വോട്ടെടുപ്പ് നടക്കുക. രാജസ്ഥാനിൽ നവംബർ 25നാണ് വോട്ടെടുപ്പ്.
ജല്‍ജീവന്‍ മിഷന് അഴിമതിയുമായി ബന്ധപ്പെട്ടാണ് സംസ്ഥാനത്ത് റെയ്ഡ് നടക്കുന്നത്. പദ്ധതിയില്‍ അഴിമതി നടന്നെന്ന് ഒരു ഐഎഎസ് ഉദ്യോഗസ്ഥന് ഇഡിക്ക് വിവരം നല്‍കിയിരുന്നു. പദ്ധതിയില്‍ 13000 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് ആരോപണം.ഛത്തീസ്ഗഡില്‍ ഓണ്‍ലൈന്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് നടക്കുന്നത്. മഹാദേവ് ഓണ്‍ലൈന്‍ ആപ്പുവഴിയുള്ള വാതുവയ്പ്പ് കേസിലാണ് പരിശോധന.ചില രാഷ്ട്രീയ നേതാക്കള്‍ക്ക് അടക്കം ഇതിന്റെ ഗുണം കിട്ടിയിട്ടുണ്ടെന്നാണ് ഇഡിയുടെ വിശദീകരണം.