തൃശൂർ: മുന്‍മന്ത്രിയും എംഎല്‍എയുമായ എ.സി. മൊയ്തീന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധന അവസാനിച്ചു. ഏകദേശം 22 മണിക്കൂറുകളോളം നീണ്ടുനിന്ന പരിശോധന ഇന്ന് പുലര്‍ച്ചെയോടെയാണ് അവസാനിച്ചത്.
ഇഡി റെയ്ഡ് അജണ്ടയുടെ ഭാഗമാണെന്ന് എ.സി. മൊയ്തീന് ആരോപിച്ചു. 22 മണിക്കൂറോളം മാധ്യമങ്ങളെ കാത്തു നിര്‍ത്തിയതും അജണ്ടയാണ്. ഏത് അന്വേഷണത്തോടും സഹകരിക്കും. ഭയപ്പെട്ട് നില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ചൊവ്വാഴ്ച രാവിലെ ഏഴോടെ വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടിലായിരുന്നു പരിശോധന ആരംഭിച്ചത്. മൂന്ന് കാറുകളിലെത്തിയ ഇഡി ഉദ്യോഗസ്ഥര്‍ക്കൊപ്പം കേന്ദ്ര സേനയിലെ സായുധ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിലായിരുന്നു പരിശോധനയെന്നാണ് സൂചന. ഇക്കാര്യത്തില്‍ എന്‍ഫോഴ്മെന്റ് ഡയക്ടറേറ്റ് ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവിട്ടിട്ടില്ല.