കൊച്ചി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ഓഫീസിലും വീട്ടിലും ഇഡി പരിശോധന. സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകള്‍ എന്‍ഫോഴ്സ്മെന്റ് ശേഖരിച്ചു. ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.
ലക്ഷദ്വപില്‍ നിന്ന് നേരത്തെ ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട് നടത്തിയ അഴിമതിയില്‍ എംപി മുഹമ്മദ് ഫൈസല്‍ ഉള്‍പ്പടെ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കേസ് എടുത്തിരുന്നു. മത്സ്യം കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയതായി സിബിഐ കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇഡിയുടെ പരിശോധന.
എംപിയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതി. ലക്ഷദ്വപീലെ വീട്, കോഴിക്കോട് ബേപ്പൂരിലുള്ള വ്യാപാര സ്ഥാപനം, കൊച്ചിയിലെ വീട് എന്നിവിടങ്ങളിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ദിവസം തന്നെ അദ്ദേഹത്തെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്ന് ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കി.
ലക്ഷദ്വീപില്‍നിന്ന് ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റി അയച്ചതില്‍ ഉദ്യോഗസ്ഥതലത്തില്‍ അടക്കം അഴിമതി നടന്ന സംഭവത്തില്‍ നേരത്തെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് തുടര്‍ച്ചയാണ് ഫൈസലിനെ പ്രതിയാക്കിക്കൊണ്ട് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമവുമായി ബന്ധപ്പെട്ട് ഇഡി കേസെടുത്തത്.ഈ കേസിന്റെ ഭാഗമായാണ് റെയ്ഡ് നടക്കുന്നത്.കേസില്‍ മുഹമ്മദ് ഫൈസലാണ് ഒന്നാം പ്രതി.