ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഗതാഗതവകുപ്പ് മന്ത്രി കൈലാഷ് ഗെലോട്ട് ഇ.ഡിക്ക് മുൻപിൽ ഹാജരായി. കൈലാഷ് ഗെലോട്ടിനെ ചോദ്യം ചെയ്യുകയാണ്. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് ഇ.ഡി ഇന്ന് സമൻസ് നൽകിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ വിജയ് നായരുമായുള്ള ബന്ധം അന്വേഷിക്കാനാണ് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം.
കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് മന്ത്രിക്കെതിരെ ഇ.ഡിയുടെ അടുത്ത നീക്കം. ഡല്‍ഹി മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഉള്‍പ്പെടെ മൂന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കളാണ് അറസ്റ്റിലായിരിക്കുന്നത്. എ.എ.പി എം.പി സഞ്ജയ് സിംഗ്, ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേര്.തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളും ബി.ആര്.എസ് നേതാവുമായ കെ കവിതയും ഇതേ കേസില്‍ ജയിലിലാണ്. റീട്ടെയിലര്‍മാര്‍ക്ക് 185 ശതമാനവും മൊത്തക്കച്ചവടക്കാര്‍ക്ക് 12 ശതമാനവും ലാഭം ഇവര്‍ നല്‍കിയതായി ഇ.ഡി ആരോപിച്ചു. 600 കോടിയിലധികം കൈക്കൂലിയായിയും കണ്ടെടുത്തു. ഈ പണം ഗോവ, പഞ്ചാബ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഫണ്ട് ചെയ്യാന്‍ ഉപയോഗിച്ചുവെന്നാണ് ഇ.ഡി അവകാശപ്പെടുന്നത്.