കൊച്ചി: ലഹരി ഇടപാടിന്റെ പേരില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്യുന്നു. കൊച്ചി എന്‍ഫോഴ്സ്മെന്റ് ഓഫിസിലാണ് ചോദ്യം ചെയ്യല്‍. ബിനീഷിന്റെ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് പൊരുത്തക്കേടലുകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇഡി നടപടി.
ലഹരിക്കേസില്‍ നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) 2020 ഓഗസ്റ്റില്‍ അറസ്റ്റ് ചെയ്ത കൊച്ചി സ്വദേശി അനൂപ് മുഹമ്മദാണ് ഇഡി കേസിലെ ഒന്നാം പ്രതി. ബിനീഷാണ് തന്റെ ‘ബോസ്’ എന്ന അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു ബിനീഷിനെതിരെ അന്ന് കേസെടുത്തത്.2020 ഒക്ടോബര്‍ 29 ന് അറസ്റ്റിലായ ബിനീഷ് ഒരു കൊല്ലത്തിനു ശേഷം 2021 ഒക്ടോബര്‍ 30നാണ് ജയില്‍മോചിതനായത്.