ചെന്നൈ : തമിഴ്നാട്ടിൽ ഡോക്ടറിൽ നിന്ന് 20 ലക്ഷംരൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ എൻഫോഴ്മെന്റ് ഉദ്യോഗസ്ഥൻ റിമാൻഡിൽ.
ഇഡി ഉദ്യോഗസ്ഥനായ അങ്കിത് തിവാരിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ വിജിലൻസ് സംഘം മധുരയിലെ ഇഡി ഓഫീസിൽ പരിശോധന നടത്തിയിരുന്നു.