റാഞ്ചി: ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വസതിയിലെത്തി ഇഡി. സോറനെ ചോദ്യംചെയ്യുന്നതിനായാണ് സംഘം റാഞ്ചിയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്.മുഖ്യമന്ത്രിയുടെ വീടിനു സമീപം വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. ആയിരത്തിലധികം പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. സോറന് പിന്തുണ അറിയിച്ച് നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും ഗോത്രവര്‍ഗ നേതാക്കളും സ്ഥലത്ത് തമ്പടിച്ചിരുന്നു. വിവിധ ഗോത്രവര്‍ഗ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും നടക്കുന്നുണ്ട്.