കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം അക്കൗണ്ട് വിവരങ്ങള്‍ മറച്ചുവെച്ചെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിപിഎമ്മിന്റെ അഞ്ച് രഹസ്യ അക്കൗണ്ടുകളുടെ വിവരം ഇഡി തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. വിവരം ആര്‍ബിഐയെയും ധനകാര്യ മന്ത്രാലയത്തെയും അറിയിച്ചിട്ടുണ്ട്.
കരുവന്നൂരില്‍ സിപിഎമ്മിന്റെ പേരിലുള്ള അക്കൗണ്ടുകളില്‍ ഈ അഞ്ച് അക്കൗണ്ടുകളുടെ വിവരം ഇല്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഇത് മറച്ചുവച്ചു എന്നുമാണ് ഇഡി ആരോപണം. ഭൂമി ഇടപാടുകളിലെ തുക നിക്ഷേപിക്കാനും, ബെനാമി വായ്പകള്‍ക്കുള്ള പണം വിതരണം ചെയ്യാനും അക്കൗണ്ടുകള്‍ ഉപയോഗിച്ചു. ഇക്കാര്യം ഗൗരവമായി പരിഗണിക്കണമെന്നും ഇഡി ആവശ്യപ്പെടുന്നു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഉന്നത കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് കഴിഞ്ഞ ദിവസം നരേന്ദ്ര മോദി ആരോപിച്ചിരുന്നു. കേരളത്തിലെ ബൂത്തുതല കാര്യകര്‍തൃക്കളുമായി നമോ ആപ് വഴിയുള്ള ഓണ്‍ലൈന്‍ സംവാദത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.