കാഠ്മണ്ഡു: നേപ്പാളില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ 69 പേര് മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. യു പി, ന്യൂഡല്‍ഹി, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.
ആശയ വിനിമയ സംവിധാനം തകരാറിലായതിനാല്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമാകുന്നില്ല. നേപ്പാളില്‍ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു വീണതായും പലരും കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും റോഡുകള്‍ തകര്‍ന്ന് ഗതാഗത മാര്‍ഗങ്ങളും ആശയ വിനിമയ സംവിധാനങ്ങളും തകരാറിലായി.
നേപ്പാളിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ജജാര്‍കോട്ട് ജില്ലയിലുള്ള റാമിഡന്‍ഡ ഗ്രാമത്തിലാണ് ഭൂചലനം ഉണ്ടായത്. പ്രാദേശിക സമയം രാത്രി 11.47ഓടെ ഭൂചലനമുണ്ടായതെന്നും പരിക്കേറ്റവരുടെ അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിനായി മൂന്ന് സുരക്ഷാ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയതായും നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹാല്‍ അറിയിച്ചു. ാത്രിയായതിനാല് അധികൃതര്‍ക്കും കൃത്യമായ വിവരങ്ങള്‍ കിട്ടാന്‍ പ്രയാസപ്പെട്ടു.
ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ജജാര്‍കോട്ട്, റുകും വെസ്റ്റ് എന്നീ രണ്ട് ജില്ലകളെയാണ് ഭൂചലനം ബാധിച്ചത്.
ജജാര്‍കോട്ട് ജില്ലയില്‍ 26 പേര് മരിച്ചതായി ജില്ലാ മേധാവി സുരേഷ് സുനാര് പറഞ്ഞു. രതൊട്ടടുത്ത റുകും വെസ്റ്റില്‍ കുറഞ്ഞത് 30 പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്നും പൊലീസ്മേധാവി വ്യക്തമാക്കി.