ആലപ്പുഴ : നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് നൂറനാട് മറ്റപ്പള്ളിയിലെ കുന്നിടിച്ചുള്ള മണ്ണെടുപ്പ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. ഈ മാസം 16 ന് മന്ത്രിമാര്‍ പങ്കെടുക്കുന്ന സര്‍വകക്ഷിയോഗം ചേരും. യോഗത്തില്‍ റവന്യൂ, കൃഷി മന്ത്രിമാരും ചീഫ് സെക്രട്ടറിയും പങ്കെടുക്കും. തുടര്‍നടപടി സര്‍വകക്ഷിയോഗത്തിന് ശേഷം സ്വീകരിക്കും.
ഈ സാഹചര്യത്തില്‍ സമരവും തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുന്നതായി മാവേലിക്കര എംഎല്‍എ എംഎസ് അരുണ്‍കുമാര്‍ പറഞ്ഞു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ചര്‍ച്ചയ്ക്കായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. മന്ത്രി പ്രസാദും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. 16 ന് മന്ത്രിമാരും ജനപ്രതിനിധികളും സമരസമിതി നേതാക്കളുമെല്ലാം പങ്കെടുക്കുന്ന യോഗത്തില്‍ പ്രദേശത്തെ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്നും എംഎസ് അരുണ്‍കുമാര്‍ എംഎല്‍എ പറഞ്ഞു. സര്‍വകക്ഷിയോഗം വരെ മണ്ണെടുപ്പ് നിര്‍ത്തിവെക്കാമെന്ന് കരാറുകാരന് സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.