


കൊച്ചി : വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 കോടി രൂപ സംഭാവനയുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ കണക്കുകള്‍ നിരത്തി മറുപടി നല്കി ഡിവൈഎഫ്ഐ. 2025 ജനുവരി 15ന് സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് തുകയുടെ കൈമാറ്റമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വ്യക്തമാക്കുന്നു. 100 വീടുകള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ 20 കോടി രൂപ ഡിവൈഎഫ്ഐ നല്കാന് തയ്യാറായി. ഇതോടെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഡിവൈഎഫ്ഐ സ്പോണ്സര് ആയി മാറി. ഒരു സ്പോണ്സര് എങ്ങനെയാണ് ഈ പദ്ധതിയില്‍ പണം മുടക്കേണ്ടത്. അത് വളരെ വ്യക്തമായി ഉത്തരവില്‍ പറയുന്നുണ്ട്.
ടൗണ്‍ഷിപ്പ് പദ്ധതിയുടെ സ്പെഷ്യല്‍ ഓഫിസറും നിര്‍മാണം ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റിയും ഡിവൈഎഫ്ഐയും ത്രികക്ഷി കരാറില്‍ ഏര്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ആരംഭിച്ച ജില്ലാ കളക്ടറുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് സംഘടന 20 കോടി കൈമാറിയത്. 20 ലക്ഷം രൂപ ഒരു വീടിന്റെ സ്പോണ്‍സര്‍ഷിപ്പ് തുകയായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പ്രൊജക്ടില്‍ 100 വീടുകള്‍ നല്കുന്ന ഒരു സ്പോണ്സര് 20 കോടിയാണ് നല്‍കേണ്ടത്. ഈ തുകയും അതിലെ ചെലവുകളും ഓഡിറ്റ് ചെയ്യാനുള്ള സംവിധാനവും സര്‍ക്കാര്‍ ഉത്തരവില്‍ പ്രത്യേകം പറയുന്നുണ്ട്. ആ കാര്യത്തിലും ഒരു സംശയം വേണ്ടെന്നുമാണ് വിശദീകരണം. ഇതിന്റെ രേഖകളും സനോജ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്.
തങ്ങള്‍ നല്കിയ തുകയുടെ കണക്കുകള്‍ പൊതു സമക്ഷത്തില്‍ ഓഡിറ്റ് ചെയ്യാന്‍ സാധിക്കും. കോണ്‍ഗ്രസിന്റെ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവയ്ക്കാനും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടരി വെല്ലുവിളിക്കുന്നു. കോണ്‍ഗ്രസ് നിര്‍മിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ച വീടുകളുടെ ഗുണഭോക്താക്കള്‍ ആരെല്ലാമാണ്, യൂത്ത് കോണ്‍ഗ്രസ് പിരിച്ച തുകയെത്രയാണെന്നും പൊതുസമൂഹത്തില്‍ വെളിപ്പെടുത്തണം എന്നും സനോജ് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.