തിരുവനന്തപുരം : കേന്ദ്ര അവഗണനയ്ക്കെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മനുഷ്യചങ്ങല ഇന്ന് . കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 20 ലക്ഷത്തിലധികം പേർ മനുഷ്യ ചങ്ങലയിൽ കണ്ണികളാകും.
ദിവസങ്ങൾ നീണ്ട പ്രചാരണ പ്രവർത്തനങ്ങളാണ് മനുഷ്യചങ്ങലയുടെ ഭാഗമായി ഡിവൈഎഫ്ഐ പൂർത്തിയാക്കിയത്. സഹിക്കണോ ഇനിയും ഈ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരം 4 മണി മുതൽ ആരംഭിക്കുന്ന മനുഷ്യ ചങ്ങലയിൽ 20 ലക്ഷത്തിലധികം ആളുകൾ കണ്ണികളാകും. കേന്ദ്രസർക്കാരിനെതിരായ പോരാട്ടങ്ങളുടെ തുടർച്ചയാണ് മനുഷ്യച്ചങ്ങലയെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി ഹിമഗ്നരാജ് ഭട്ടാചാര്യ പറഞ്ഞു.
നാളെ വൈകിട്ട് 4 30 ന് ആരംഭിക്കുന്ന മനുഷ്യ ചങ്ങലയിൽ കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ എ എ റഹീം എം പി ആദ്യ കണ്ണിയും രാജഭവന് മുന്നിൽ ഇ പി ജയരാജൻ അവസാന കണ്ണിയുമാകും. വിവിധ സ്ഥലങ്ങളിൽ രാഷ്ട്രീയ സാംസ്കാരിക മേഖലകളിലുള്ളവർ സംസാരിക്കും.