കാസർഗോഡ് : ഡിവൈഎഫ്ഐ നേതാവിനെ ലൈംഗിക പീഡന പരാതിയെത്തുടർന്ന് പാർട്ടിയിൽ നിന്നും പുറത്താക്കി. നടപടിയുണ്ടായിരിക്കുന്നത് ഡി വൈ എഫ് ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയും ഏരിയ കമ്മിറ്റിയംഗവുമായ സുജിത് കൊടക്കാടനെതിരെയാണ്.
ഇയാളെ സിപിഐഎം ഏരിയാ കമ്മിറ്റിയിൽ നിന്നും, ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കി.
നടപടി ഉണ്ടായത് ഇയാൾക്കെതിരെ യുവതിമാർ സമൂഹ മാധ്യമത്തിലൂടെ രംഗത്തെത്തുകയും, സിപിഐഎം ജില്ലാ സെക്രട്ടറിക്ക് പരാതി ലഭിക്കുകയും ചെയ്ത അവസരത്തിലാണ്. ഇയാളെ പാർട്ടി പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തിയിട്ടുണ്ട്.