ദുൽഖർ സൽമാനെ കേന്ദ്ര കഥാപാത്രമാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്ത എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഇരുട്ട് വീണ വഴിയിൽ കാറിന്റെ മുകളിൽ ഇരിക്കുന്ന ദുൽഖറിനെയാണ് പോസ്റ്ററിൽ വ്യക്തമാകുന്നത്. കിംഗ് ഈസ് അറൈവിങ് സൂൺ എന്ന വാക്കുകളിലൂടെ ദുൽഖറിന്റെ അവതാരപ്പിറവിക്കായി കാത്തിരിക്കുകയാണ് സിനിമാ ലോകം. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് മലയാള ചിത്രമായ കിംഗ് ഓഫ് കൊത്ത ഓണത്തിന് തിയേറ്ററുകളിലേക്കെത്തും. വെഫേറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ് നിർമ്മാണം.