പാലക്കാട്: മണ്ണാര്‍ക്കാട് കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാര്‍ മുങ്ങിമരിച്ചു. ഭീമനാട് പെരുങ്കുളത്തില്‍ കുളിക്കാനിറങ്ങിയ നിഷിത (26), റമീഷ( 23), റിന്‍ഷി (18) എന്നിവരാണ് മരിച്ചത്. ഒരാള്‍ വെള്ളത്തില്‍ മുങ്ങിയപ്പോള്‍ രക്ഷിക്കാന്‍ ശ്രമിച്ച മറ്റു രണ്ടുപേരും മുങ്ങിപ്പോവുകയായിരുന്നു.
മൂവർക്കും ഒപ്പം പിതാവും കുളത്തിൽ എത്തിയിരുന്നുവെന്നാണ് വിവരം. പിതാവ് സമീപത്ത് തുണി അലക്കുകയായിരുന്നു.കുളിക്കാനിറങ്ങിയ സഹോദരിമാരിൽ ഒരാൾ മുങ്ങിപ്പോയപ്പോൾ രക്ഷിക്കാൻ ഒപ്പമുണ്ടായിരുന്നവർ ശ്രമിച്ചതാണ് ദുരന്തം ഇരട്ടിയാക്കിയത്. അരയേക്കറോളം വിസ്തൃതിയിലുള്ള കുളത്തിന് നല്ല ആഴമുണ്ട്.
ഇവരുടെ വീട് കുളത്തിന് സമീപത്തു തന്നെയാണ്. മരിച്ച റിൻഷി ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്. മറ്റ് രണ്ടുപേരും വിവാഹിതരാണ്. ഇവർ ഓണം അവധിക്കായി വീട്ടിൽ എത്തിയതായിരുന്നു. അപകടത്തിന് പിന്നാലെ തന്നെ മൂവരെയും കരയ്ക്ക് എത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.