തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവുമായി ഗതാഗത വകുപ്പ്. പ്രതിദിന ലൈസന്‍സ് 40 ആക്കും. ഇന്ന് പുറത്തിറക്കിയ കരട് സർക്കുലറിലാണ് ഇക്കാര്യം പറയുന്നത്.15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ ആറ് മാസത്തെ സാവകാശം നല്‍കും.വാഹനങ്ങളില്‍ കാമറ സ്ഥാപിക്കാന്‍ മൂന്ന് മാസം കൂടി സാവകാശം നല്‍കുമെന്നും കരടിൽ പറയുന്നു.
കരടിന് ഗതാഗത മന്ത്രി അംഗീകാരം നല്കി സര്‍ക്കുലര്‍ ഇന്നിറങ്ങും. അതേസമയം ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം സ്റ്റേ ചെയ്യണമെന്ന് ഹർജി ഇന്ന് ഹൈക്കോടതി തള്ളിയിരുന്നു. ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ അടിയന്തരമായി സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനുള്ള സാഹചര്യം കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കും. ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍, ജീവനക്കാര്‍, യൂണിയന് പ്രതിനിധികള്‍ തുടങ്ങിയവര്‍ കോടതിയെ സമീപിച്ചത്. നാലു ഹര്‍ജികളാണ് ജസ്റ്റിസ് കൈസര്‍ എടപ്പഗത്തിന്റെ ബെഞ്ച് പരിഗണിച്ചത്.