കൊച്ചി: മെഡിക്കല്‍ പിജി വിദ്യാര്‍ഥിനി ഡോ. ഷഹന ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ ഡോ. റുവൈസിന് ജാമ്യം. പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും ജാമ്യം ലഭിക്കാൻ ഏത് വ്യവസ്ഥകളും അംഗീകരിക്കാമെന്നും റുവൈസ് കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്നാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജസ്റ്റീസ് പി. ഗോപിനാഥിന്റേതാണ് ഉത്തരവ്.
റുവൈസിന്റെ പാസ്പോര്‍ട്ട് പോലീസിന് കൈമാറാൻ കോടതി ഉത്തരവിട്ടു. സസ്പെന്ഷന് പിന്‍വലിക്കുന്ന കാര്യത്തില്‍ ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച് അച്ചടക്ക സമിതിക്ക് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജാമ്യത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തെങ്കിലും കോടതി കണക്കിലെടുത്തില്ല. വീണ്ടും കസ്റ്റിയിൽ വേണമെന്ന പോലീസിന്റെ ആവശ്യം നിരസിച്ച കോടതി പ്രതിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.