കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥിനി ഡോ.ഷഹന ജീവനൊടക്കിയ സംഭവത്തിലെ പ്രതി ഡോ. ഇ. എ.റുവൈസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.ജസ്റ്റീസ് പി. ഗോപിനാഥിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
ജാമ്യം നല്‍കരുതെന്ന നിലപാട് പ്രൊസിക്യൂഷന് കോടതിയെ അറിയിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് റുവൈസ്.സ്ത്രീധന നിരോധന നിയമം അനുസരിച്ച് ചുമത്തിയ കുറ്റം നിലനില്‍ക്കുന്നതല്ല എന്നാണ് ഡോ. റുവൈസിന്റെ വാദം. കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും സര്‍ക്കാരിന് പ്രതിച്ഛായ വര്‍ധിപ്പിക്കാനാണ് തന്നെ പ്രതിയാക്കിയതെന്നുമാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്.
കേസിലെ മറ്റൊരു പ്രതിയും ഡോ. റുവൈസിന്റെ പിതാവുമായ അബ്ദുല്‍ റഷീദിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഡോ.ഷഹ്നയുടെ മരണത്തിന് ഉത്തരവാദി റുവൈസാണെന്നാണ് എഫ് ഐആറിലുളളത്. റുവൈസുമായി ഷഹന പ്രണയത്തിലായിരുന്നു. സ്ത്രീധന പ്രശ്നത്തെ തുടര്‍ന്ന് വിവാഹം മുടങ്ങിയതിലുള്ള മനോവിഷമത്തിലാണ് ഷഹാനജീവനൊടുക്കിയത്. എല്ലാവര്ക്കും പണമാണ് വലുതെന്ന് ആത്മഹത്യാക്കുറിപ്പില്‍ ഷഹന എഴുതിയിരുന്നു.