തിരുവനന്തപുരം: അന്തരിച്ച ഡോ. എം. കുഞ്ഞാമന്റെ വീട്ടിൽ നിന്നും കുറിപ്പ് കണ്ടെത്തി. താൻ ഈ ലോകത്ത് നിന്നും പോകുന്നുവെന്നും ഏറെ നാളായി ആലോചിക്കുന്ന തീരുമാനമാണെന്നും മറ്റാരും ഉത്തരവാദിയല്ലെന്നും കുറിപ്പിലുണ്ട്.കുഞ്ഞാമന്റെ വീടിന്റെ മുൻവശത്തെ മുറിയിൽ ടേബിളിൽ നിന്നാണ് കുറിപ്പ് കണ്ടെടുത്തിയത്. വീട്ടിൽ പോലീസ് പരിശോധന തുടരുകയാണ്.
ഇന്ന് വൈകിട്ടോടെ ശ്രീകാര്യത്തെ വീട്ടിലാണ് ഡോ. എം. കുഞ്ഞാമനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 27 വർഷം കേരള സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു കുഞ്ഞാമന്. ഡോ. കെ.ആർ. നാരായണന് ശേഷം എംഎ സാമ്പത്തിക ശാസ്ത്രത്തിൽ റാങ്ക് നേടുന്ന ആദ്യ ദളിത് കേരളീയനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ജീവചരിത്രത്തിന് കേരള സാഹിത്യ അക്കാദമിയുടെ 2021 ലെ പുരസ്കാരം ലഭിച്ചുവെങ്കിലും നിരസിച്ചു.