തൃശൂര്‍: കേരള കലാമണ്ഡലത്തിന്റെ പുതിയ വിസിയായി ഡോ. ബി.അനന്തകൃഷ്ണനെ നിയമിച്ചു. അഞ്ച് വര്‍ഷത്തേയ്ക്കാണ് നിയമനം.ചാന്‍സിലര്‍ മല്ലികാ സാരാഭായ് ആണ് സെര്‍ച്ച് കമ്മിറ്റി ശിപാര്‍ശ അംഗീകരിക്കുകയായിരുന്നു. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല തിയേറ്റര്‍ വിഭാഗം മേധാവിയായിരുന്നു അനന്തകൃഷ്ണന്. 19 വര്‍ഷത്തെ അധ്യാപനപരിചയമുണ്ട്. കഴിഞ്ഞ ഒന്നരവര്മായി കാലടി സര്‍വകലാശാല വിസി എം.വി.നാരായണനായിരുന്നു കേരള കലാമണ്ഡലത്തിന്റെ അധിക ചുമതല.