തിരുവനന്തപുരം: 39 വര്‍ഷത്തെ സേവനം പൂര്‍ത്തീകരിച്ച് വാര്‍ത്താവതാരക ഡി ഹേമലത ദൂരദര്‍ശന്റെ പടിയിറങ്ങി. ഞായറാഴ്ച വൈകിട്ട് എഴിനുള്ള ബുള്ളറ്റിനാണ് അവസാനമായി വായിച്ചത്. പ്രിയ പ്രേക്ഷകരോട് യാത്ര പറയുമ്പോള്‍ ഹേമലതയുടെ കണ്ണുനിറഞ്ഞു.
സ്വകാര്യ ചാനലുകള്‍ ഒന്നുമില്ലാതിരുന്ന കാലത്ത് ദൂരദര്‍ശനില്‍ ദിനംപ്രതി കണ്ട് പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ് ഹേമലതയുടേത്. അസി. ന്യൂസ് എഡിറ്റര്‍ പാനലിലാണ് ഒടുവില്‍ പ്രവര്‍ത്തിച്ചിരുന്നത്. 1985ല്‍ ദൂരദര്ശന് മലയാളം തുടങ്ങിയപ്പോള്‍ രണ്ടാമത് ലൈവ് വാര്‍ത്തയാണ് ഹേമലത വായിച്ചത്. ആദ്യ വാര്‍ത്ത വായിച്ചത് അവരുടെ ഭര്‍ത്താവ് കണ്ണനാണ്. ജി.ആര്. കണ്ണന് പ്രോഗ്രാം എക്സിക്യുട്ടിവായാണ് ദൂരദര്‍ശനില്‍നിന്നു വിരമിച്ചത്. ഡി.ഡി മലയാളത്തിന്റെ ആദ്യ ബാച്ചിനെ തെരഞ്ഞെടുക്കുന്നത് 1984 ഒക്ടോബറിലാണ്. പിതാവ്: ദ്വാരകനാഥ്, മാതാവ്: ശാന്ത. മകള്‍: പൂര്‍ണിമ.